Episodes

  • വിവാഹം എന്ന സങ്കൽപം
    Jan 6 2025

    വിവാഹം എന്ന വാക്കിന് ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ വളരെ നെഗറ്റീവ് ആയ ഇമേജ് കൈവന്നിരിക്കുന്നു, കാരണം ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ചില സമൂഹങ്ങളിലെ യുവാക്കൾ വിവാഹത്തെ ഒരു മോശം കാര്യമായി കാണുന്നു. യുവത്വത്തിൽ നിങ്ങൾ അതിനെതിരാണ്, കാരണം നിങ്ങളുടെ ശാരീരികനില ഒരു നിശ്ചിത രീതിയിലാണ്. വിവാഹം ഒരു ബന്ധനമായോ, ഒരു ചങ്ങലപോലെയോ ഒക്കെ തോന്നാം. പക്ഷേ, കാലക്രമേണ, ശരീരം ക്ഷീണിക്കുമ്പോൾ, നമ്മളോട് പ്രതിബദ്ധതയുള്ള ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും. ഇത് വളരെ ബാലിശമായ ചിന്താഗതിയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru Jaggi Vasudev shares his insightful perspective on marriage, exploring its necessity, the changing societal landscape, and the importance of self-evaluation before committing. Discover whether marriage is right for you based on your individual needs. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • പ്രേതബാധ ഒഴിപ്പിക്കാൻ പോയ ചന്ദ്രലേഖ; എട്ടുപെട്ടികളിൽ കൊള്ളമുതൽ ഒളിപ്പിച്ച കള്ളൻമാർ
    Jan 3 2025

    മാന്ത്രികശക്തിയുള്ള ആയുധമാണു കണക്കോൽ. ഇതിന് ഏതു കോട്ടയും തുരന്നുകയറാൻ പറ്റും. അതേപോലെ ഇതൊരാളെ ലക്ഷ്യം വച്ച് വലിച്ചെറിഞ്ഞാൽ പിന്നെ ഇരയെ ലക്ഷ്യം വച്ചു ചെന്നു കുത്തിക്കൊലപ്പെടുത്തും. ചന്ദ്രലേഖയിരുന്ന കുഴിയിലേക്കും കണക്കോൽ എത്തി. അവളുടെ ദേഹത്തേക്ക് അതു തറഞ്ഞുകയറാൻ തുടങ്ങി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Chandralekha's courageous actions during a midnight exorcism lead to an unexpected encounter with thieves. Her cleverness helps her outsmart them and recover their stolen loot. The Legend of Chandralekha: An Indian Folktale of Bravery. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • പുതുവർഷത്തിൽ വിഷമമാണോ?
    Dec 30 2024

    കടന്നുപോയ, ഉപയോഗിക്കപ്പെടാതെ പോയ സമയത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതുകൊണ്ട് വീണ്ടും കുറേ സമയം നഷ്ടപ്പെടും എന്നല്ലാതെ പ്രത്യേകിച്ചു യാതൊരു പ്രയോജനവുമില്ല. പൊടുന്നനെ ഒരു ഡേറ്റിൽ എല്ലാരീതിയിലും പരിണാമം വന്നു നമുക്ക് മാറാൻ വലിയ പാടാണ്. അതിനാൽ പ്രായോഗികബുദ്ധിയോടെ നമുക്കു പുതുവർഷത്തെ വരവേൽക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    New Year's depression affects many, stemming from holiday burnout, winter blues, and the pressure of resolutions. Instead of dwelling on the past, focus on practical steps for personal growth and embrace the new year with hope and realistic expectations. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ചൈനയെ കീഴടക്കാൻ സിംഗപ്പൂരിലെത്തിയ ഇന്ത്യൻ രാജാവ്; സമുദ്രരാജകുമാരിയെ വിവാഹം കഴിച്ച രാജശൂരൻ
    Dec 27 2024

    പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്‌സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം രാജാക്കൻമാരെ കീഴ്‌പ്പെടുത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The legend of Rajasura, the Indian king who journeyed to Singapore aiming to conquer China Rajasura, Raja Sura, Indian King, Singapore, China, Temasek, Johor Strait, Malaysia, Thailand, Burma, Alexander the Great, Sea Princess, Undersea Kingdom, Palembang, Sumatra, Indonesia. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • എന്തൊരു യാത്രയാണിത്?
    Dec 23 2024

    ആരാണു നീ? ആ അന്വേഷണം നമ്മളിൽ എത്ര പേർക്കു നടത്താൻ കഴിയും. എത്രയോ ഉപരിപ്ലവമായ കാര്യങ്ങളിൽ നാം വ്യാപരിക്കുന്നു. നമ്മുടെ ഉള്ളിലേക്കുള്ള യാത്രകൾ ഒന്നു പോയിനോക്കിയാൽ ഒരു പക്ഷേ അദ്ഭുതം കൊണ്ട് നമ്മൾ തന്നെ ചോദിക്കും–എന്തൊരു യാത്രയാണിത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore the profound philosophical journey from the Rigveda's Nasadiya Sukta to the Aitareya Upanishad and the life of Bhishma Pitamaha, reflecting on the essence of education and self-discovery. Discover ancient Indian wisdom and its relevance to modern life. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • വൈശാലിയിലെ അമ്രപാലി
    Dec 20 2024

    വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Amrapali of Vaishali’s life was a dramatic journey from a courtesan to a Buddhist nun. Her story, interwoven with powerful kings and pivotal historical events, exemplifies the complexities of ancient Indian society. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • എന്താണ് മെഡിറ്റേഷൻ?
    Dec 16 2024

    ധ്യാനം എന്നാൽ എവിടെയെങ്കിലും പോകുന്ന ഒരു പ്രക്രിയ അല്ല.. ശരിക്കും അതൊരു തിരിച്ചു വരവാണ്.. നിങ്ങളുടെ സ്വന്തം പ്രകൃതത്തിലേക്കുള്ള ഒരു മടങ്ങി വരവാണ് ധ്യാനം. നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.. എന്നാൽ നിങ്ങൾക്കത് സംഭവിക്കാൻ അനുവദിക്കാം. ധ്യാനം നിങ്ങളിൽ സംഭവിക്കണമെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ ശരീരത്തെ പാകപ്പെടുത്തണം... മനസ്സിനെ പാകപ്പെടുത്തണം.. ഊർജ്ജങ്ങളെയും വികാരങ്ങളെയും പാകപ്പെടുത്തണം.... അങ്ങനെ നിങ്ങളുടെ എല്ലാ തലങ്ങളിലും നിങ്ങൾ പാകപ്പെടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് ധ്യാനം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Meditation is not something you do, but a state of being that blossoms from within when you prepare your body, mind, and energy. It is about transcending the limitations of your physical and mental self, allowing you to experience the boundless nature of life itself. Prinu Prabhakaran is talking here.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • മനുഷ്യരൂപത്തിൽ ഉജ്ജയിനിയിലെത്തിയ ചന്ദ്രൻ! കാദംബരി എന്ന അനശ്വര പ്രണയകഥ
    Dec 13 2024

    മനോഹരമായ അക്ഷോധ തടാകത്തിന്റെ കരയിലുള്ള ഒരു ക്ഷേത്രത്തിലെത്തിയതാണ് പുണ്ഡരീകനെന്ന സന്യാസിയും കൂട്ടുകാരൻ കപിഞ്ജലനും. അവിടെ ഗന്ധർവ രാജകുമാരി കാദംബരിയും കൂട്ടുകാരി മഹാശ്വേതയും തൊഴാനെത്തും. ആദ്യകാഴ്ചയിൽ തന്നെ മഹാശ്വേതയും പുണ്ഡരീകനും തമ്മിൽ പ്രണയിച്ചുപോയി. എന്നാൽ പെട്ടെന്നാണു താനൊരു സന്യാസിയാണെന്ന കാര്യം പുണ്ഡരീകൻ ഓർക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Kadambari is a classic Indian romantic novel written by Banabhatta in the 7th century, exploring the enduring love between Kadambari, Chandrapida, Mahashweta, and Pundarika across lifetimes and through the complexities of reincarnation. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins