• ഈശ്വരൻ ഏതു പാർട്ടിയുടെ പക്ഷത്ത്?
    Sep 17 2022

    ഈശ്വരനോട് അനുവാദം വാങ്ങിയിട്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് ഗോവയിലെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ വാദം. കോൺഗ്രസിന്റെ നേതാക്കളായിരുന്നവരിൽ ചിലർ ബിജെപിയിൽ ചേരുമ്പോൾ, അതുവരെ അവർ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് എന്തു വില? ഏതു കോൺഗ്രസുകാരനെയും സ്വീകരിക്കാൻ, എങ്ങനെയും വലുപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുമ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാറ്റിവയ്ക്കപ്പെടുന്നു? വിലയിരുത്തുകയാണ് മലയാള മനോരമയുടെ ഡൽഹി ചീഫ് ഒാഫ് ബ്യൂറോ ജോമി തോമസ്, ദില്ലിയാഴ്ച പോഡ്കാസ്റ്റിന്റെ പുതിയ അധ്യായത്തിൽ.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • നാവു നന്നാക്കിയാൽ നാട് നന്നാകുമോ?
    Aug 2 2022

    കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതാണ് നിലവിൽ ബിജെപി വിവാദമാക്കിയിരിക്കുന്നത്. തെറ്റു തെറ്റാണെങ്കിലും, ആ വിഷയത്തെ വലിയ പാതകമായി ചിത്രീകരിക്കാനാണ് ബി ജെ പി മന്ത്രിമാർ ശ്രമിക്കുന്നത്. സത്യത്തിൽ സഭകളിൽ ആദ്യം ചർച്ച ചെയ്യപ്പെടണം എന്നു രാജ്യം ആഗ്രഹിക്കുന്നത് ഒരു നാക്കു പിഴയെ സംബന്ധിച്ച ചർച്ചയാണോ? അതോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണോ?

    See omnystudio.com/listener for privacy information.

    Show More Show Less
    9 mins
  • ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?
    Jul 25 2022

    രാജ്യത്തെ പതിനഞ്ചാം രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാനാരോഹിതയാകുന്നത്. പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ഖ്യാതി ഇനി മുർമുവിന് മാത്രമാണ് സ്വന്തം.

    പട്ടിക ജാതിയിൽ നിന്നുള്ളവർ ഇന്ത്യയുടെ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായിട്ടുണ്ട്. എന്നാൽ പട്ടിക വർഗ്ഗത്തിൽ നിന്നുള്ളവരാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ചിട്ടില്ല. മാത്രവുമല്ല ചീഫ് ജസ്റ്റിസ്‌മാരിൽ പതിനാലു പേരും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ ഒന്നാം പദവിയായ രാഷ്ട്രപതി പദത്തിലേക്ക് പട്ടിക വർഗ്ഗവിഭാഗത്തിൽ നിന്നും ഒരു വനിത എത്തുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണ്.
    എന്നാൽ എന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് പട്ടികജാതിയിൽ നിന്നോ പട്ടിക വർഗത്തിൽ നിന്നോ ഒരാൾ കടന്നു വരുന്നത്? അതു സാധ്യമാണോ? രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ചു ശതമാനത്തിലധികം പട്ടികജാതി-പട്ടിക വർഗ ജനവിഭാഗമാണെന്നിരിക്കെ എന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ വിരലിൽ എണ്ണാവുന്നതിലപ്പുറം ആളുകൾ കടന്നുവരുന്നത്? രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഏറ്റവും വലിയ ഭൂരിപക്ഷം പട്ടിക ജാതി വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായി ജയിച്ച കെ ആർ നാരായണനായിരുന്നു, എന്നാൽ എന്തുകൊണ്ടാണ് പട്ടിക വർഗത്തിൽ നിന്ന് രാഷ്ട്രപതിയായി മാറിയ മുർമുവിന് ഏറ്റവും കുറവു ഭൂരിപക്ഷം ലഭിച്ചത്?
    മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ വിശകലനം ചെയ്യുന്നു

    See omnystudio.com/listener for privacy information.

    Show More Show Less
    9 mins
  • ഇന്ദിര ഗാന്ധിയുടെ പാട്ടും മോദിയുടെ പൂജയും
    Jul 18 2022

    സഭയി‌ലെ ഒരംഗത്തെ സമ്മേളന കാലയളവിൽ ജയിലിലേക്കു വിടുകയും സഭാംഗത്വം തന്നെ റദ്ദാക്കുകയും ചെയ്യുക– ഇന്ത്യൻ പാർലമെന്റിലുണ്ടായിട്ടുള്ള ഏറ്റവും കടുത്ത ശിക്ഷാ നടപടിയാണിത്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു നമുക്ക്. പാർലമെന്റിന്റെ ഗരിമ കൂടി നടപടികളിൽ പ്രകടമായിരുന്ന കാലം. എന്നാൽ ഇപ്പോൾ എന്താണു സംഭവിക്കുന്നത്?

    See omnystudio.com/listener for privacy information.

    Show More Show Less
    10 mins
  • ‘ആ വോട്ടിന്’ തന്ത്രം മെനഞ്ഞ് ബിജെപി; മോദിയുടെയും മനസ്സ് മാറുകയാണോ?
    Jul 11 2022

    മതത്തെക്കുറിച്ചുള്ള ബിജെപിയുടെ മനസ്സ് മാറുകയാണോ? മുസ്‌ലിംകളിൽ നല്ലൊരു വിഭാഗത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി വോട്ടു ചെയ്യിക്കാം എന്നാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മനസ്സിൽ വച്ച് ബിജെപി ഇപ്പോൾ ചിന്തിക്കുന്നത്. മുക്‌താർ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാംഗത്വ കാലാവധി കൂടി അവസാനിച്ചതോടെ ബിജെപിക്ക് പാർലമെന്റിൽ ഒരു മുസ്‌ലിം എംപി പോലുമില്ലാത്ത അവസ്ഥയാണ്. പക്ഷേ മുസ്‌ലി‌ംകളുടെ വോട്ടു കൂടുതലായി ലഭിക്കണമെന്ന ആഗ്രഹത്തിലാണിന്ന് പാർട്ടി. അതിനായി അസം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പുതുതന്ത്രങ്ങളും മെനഞ്ഞു കഴിഞ്ഞു. പക്ഷേ ഏകീകൃത സിവിൽ കോഡിന്റെയും പൗരത്വ നിയമത്തിന്റെയുമെല്ലാം പ്രതിഷേധ സാഹചര്യത്തിൽ ഈ തന്ത്രങ്ങൾ ലക്ഷ്യം കാണുമോ? ബിജെപിയുടെ പുതിയ നീക്കത്തിൽ ജാതി സെൻസസിന്റെ പങ്കെന്താണ്? പാർട്ടിയുടെ പുതു വോട്ടുതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ അൻപതാം എപ്പിസോഡിൽ...

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • രാഷ്ട്രീയം കുടുംബസ്വത്തല്ലെന്നു ബിജെപി പറയുമ്പോൾ
    Jul 3 2022

    ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെയാണ് ബിജെപിയുടെ പുതിയ പോരാട്ടം. ഡൽഹിയിൽ കോൺഗ്രസാണ് ബിജെപിയുടെ ഉന്നം. സംസ്ഥാനങ്ങളിൽ, പാർട്ടികളെ കുടുംബസ്ഥാപനങ്ങൾ പോലെ കൊണ്ടുനടക്കുന്ന പ്രാദേശിക കക്ഷികളെ ബിജെപി നോട്ടമിടുന്നു. കേരളത്തിലുമുണ്ട് ഇത്തരം കുടുംബ പാർട്ടികൾ. എന്നാൽ, അവ മറ്റു സംസ്ഥാനങ്ങളിലേതുപോലെ അധികാര രാഷ്ട്രീയത്തിന്റെ നിയന്ത്രണച്ചരട് കൈപ്പിടിയിലാക്കിയിട്ടില്ല.

    എന്തുകൊണ്ടാണ് ബിജെപി 2024ലേക്ക് കുടുംബാധിപത്യ മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്? ദില്ലിയാഴ്ചയുടെ 50ാം അധ്യായത്തിൽ മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് സംസാരിക്കുന്നത് ബിജെപിയുടെ പുതിയ അജൻഡയെക്കുറിച്ചാണ്.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • 2024ലും തോൽക്കണമെന്നു വാശിയുള്ള പ്രതിപക്ഷം
    Jun 26 2022

    രാഷ്ടപ്രതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പ്രതിപക്ഷത്തിനു ജീവൻവച്ചത്. പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസരിച്ചു – ഐക്യമില്ലായ്മ തുടക്കത്തിൽതന്നെ വ്യക്തമായി. രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പരിഗണിക്കുന്ന പേരുകളൊക്കെ തുടരെത്തുടരെ പുറത്തുവിട്ട് തന്ത്രമില്ലാത്ത കൂട്ടരെന്ന പേരും പ്രതിപക്ഷം സ്വന്തമാക്കി.

    ഒടുവിൽ, വേറേയാരേയും കിട്ടാതെ വന്നപ്പോൾ യശ്വന്ത് സിൻഹയെ സ്ഥാനാർഥിയാക്കി. പ്രതിപക്ഷത്ത് ദേശീയ നേതൃസ്ഥാനത്തിനുള്ള മൽസരം, ഇപ്പോഴത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2024ലെ പൊതു തിരഞ്ഞെടുപ്പിലും ബിജെപിക്കു ഗുണം ചെയ്യാനുള്ള സാധ്യത വിലയിരുത്തുകയാണ് ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ
    Jun 19 2022

    മോദി സർക്കാരിന്റെ വലിയ തീരുമാനങ്ങൾ പലതും പിഴയ്ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. പദ്ധതി നേരിടുന്ന പ്രതിഷേധം പല ചോദ്യങ്ങളും ഉയർത്തുന്നു.

    എന്തുകൊണ്ടാണ് പുതിയ പദ്ധതികൾ പരാജയപ്പെടുന്നത്? കേന്ദ്രത്തിന്റെ സമീപനരീതിയിൽ മാറ്റങ്ങൾ ആവശ്യമുണ്ടോ? ആസൂത്രണം പിഴയ്ക്കുന്നുണ്ടോ? ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ, ജോമി തോമസ് വിശകലനം ചെയ്യുന്നു.

    See omnystudio.com/listener for privacy information.

    Show More Show Less
    9 mins