• കൊച്ചാക്കി കാണേണ്ടതല്ല മീറ്റു! ​| Don't be silly about #MeToo
    Jun 21 2022

    ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തുറന്നു പറയാന്‍, കുറ്റവാളിക്കു നേരെ വിരല്‍ചൂണ്ടാന്‍ പെണ്ണിന് ധൈര്യമായ മുന്നേറ്റമാണ് #MeToo. പലരും ആ മുന്നേറ്റത്തെ പൊരുളറിയാതെ അധിക്ഷേപിക്കുമ്പോൾ, എന്താണ്, എന്തിനാണ് #MeToo എന്നതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്; എന്തു മാറ്റമാണ് ‘മി ടൂ’ സമൂഹത്തിലുണ്ടാക്കിയതെന്നും..കേൾക്കാം ന്യൂസ് സ്പീക്ക്സ് പോഡ്കാസ്റ്റ്..

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • നെഹ്റുവിനെ ഒറ്റചോദ്യത്തിൽ ഞെട്ടിച്ച മാഫിയ ക്വീൻ; കാമാത്തിപുരയുടെ ഗംഗുഭായ്
    May 9 2022

    കാമാത്തിപ്പുരയിൽ നിന്നും നെഹ്റുവിനോടു തന്നെ ഭാര്യയാക്കാൻ പറഞ്ഞ മാഫിയ ക്വീൻ. പതിനാറാം വയസ്സിൽ 500 രൂപയ്ക്ക് ചുവന്ന തെരുവിൽ ചതിച്ചു വിൽക്കപ്പെട്ടവൾ. ആരെയും കൂസാത്ത, ആർക്കും കീഴ്പെടാത്ത മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച കരീം ലാല എന്ന അധോലോക നായകന്റെ സഹോദരി. കാമാത്തിപുരയുടെ ഗംഗുമയുടെ കഥ കേൾക്കാം.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • അവസാന നിമിഷങ്ങളിൽ ഭഗത് സിംഗിനോട് ബ്രിട്ടിഷ് ക്രൂരത; ധീരരക്തസാക്ഷിയുടെ കഥ കേൾക്കാം
    Mar 23 2022

    പന്ത്രണ്ടാം വയസ്സിൽ ജാലിയൻവാലാബാഗിൽ നിന്നും മനസ്സിൽ കുറിച്ച ശപഥം ഇരുപത്തിനാലാം വയസ്സിൽ പൂർത്തിയാക്കുമ്പോൾ ആ ബാലന്റെ പേരിനു മുന്നിൽ ധീര രക്തസാക്ഷിയെന്ന പേര് കൂട്ടിചേർക്കപ്പെട്ടിരുന്നു. ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണമായിരിക്കും എന്നു പറഞ്ഞ ആ യുവാവ് ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ കൊന്നും കൊലവിളിച്ചും മതിയാകാതെ ആ യുവാവിനു നേരെ ബ്രിട്ടീഷുകാർ ചെയ്തത് അതിക്രൂരതയായിരുന്നു... ഭഗത് സിംഗ് എന്ന ധീരരക്തസാക്ഷിയെ അറിയാതെ പോകരുത്.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins