• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

  • By: MediaOne Podcasts
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

By: MediaOne Podcasts
  • Summary

  • ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
    MediaOne Podcasts
    Show More Show Less
activate_Holiday_promo_in_buybox_DT_T2
Episodes
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Nov 12 2024

    സംസ്ഥാന സർക്കാരിൻ്റെ ബ്യൂറോക്രസിയുടെ തലപ്പത്തെ ശുദ്ധീകരണ പ്രക്രിയയാണ് ഇന്നത്തെ പ്രധാനവാർത്ത. ഹിന്ദു മല്ലു ​ഗ്രൂപ്പുണ്ടാക്കിയ ​ഗോപാലകൃഷ്ണനും ​ഐഎഎസ് തലത്തിൽ പോരിനിറങ്ങിയ എൻ. പ്രശാന്തും സസ്പെൻഷനിലായി. മണിപ്പൂരിലെ അവസ്ഥ വീണ്ടും വഷളായത് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. 11 കുക്കികളാണ് കൊല്ലപ്പെട്ടത്. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പുകൊടുക്കുകയും അതിനായി യോ​ഗം വിളിക്കുകയും ചെയ്ത വാർത്തയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Nov 11 2024

    ഭരണതലത്തിൽ അലമ്പുണ്ടാക്കുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തുവെന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒന്നുരണ്ടു പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്തയെയാണ് ലീഡാക്കിയത്. ദേശാഭിമാനിക്ക് പ്രധാനവാർത്ത ജലവിമാനമാണ്. പറന്നുയർന്ന് കേരളം, പരീക്ഷണപറക്കൽ, ടൂറിസം വികസനത്തിന് നാഴികക്കല്ലായും എന്നൊക്കെയാണ് അലങ്കാരം. മുമ്പ് യു.ഡി.എഫ് ഗവൺമെന്റുകാലത്ത് ഇതൊക്കെ ഒരിക്കൽ അരങ്ങേറിയതും അന്ന് വാടകക്കെടുത്ത സീപ്ലെയ്‌നുകൾ വലിയ ബാധ്യതയായതും എല്ലാവരും മറന്നെന്ന് തോന്നുന്നു. വഖഫ് ഭീകരത പടരുന്നു എന്നാണ് ജന്മഭൂമി. നാടുമുഴുവൻ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉന്നയിച്ചുതുടങ്ങി എന്നാണ് വാർത്ത. അങ്ങനെ കഴിയുമോ ഇല്ലയോ എന്ന കാര്യം പത്രം കണക്കിലെടുത്തിട്ടില്ല എന്നത് മറ്റൊരുകാര്യം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Nov 10 2024

    സംസ്ഥാനഭരണകൂടത്തിലെ ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് ഇന്നത്തെ പ്രധാനവാർത്ത. ചില പത്രങ്ങളുടെ തലക്കെട്ട് തന്നെ പരിഹാസത്തോടെയാണ് അയ്യേ...എസ് എന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതംതിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് എതിരെ നടപടികൾ വരുമെന്നും വാർത്തകളുണ്ട്. സംവരണം രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതുമുണ്ട് പ്രധാനവാർത്തയായി. അതാണ് മാതൃഭൂമിയുടെ ലീഡ്, ആയുധം സംവരണം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    31 mins

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Average customer ratings

Reviews - Please select the tabs below to change the source of reviews.