Delhi Hashtag

By: Manorama Online
  • Summary

  • ഇന്ത്യൻ രാഷ്ട്രീയത്തിലും സാംസ്കാരിക–സാമൂഹിക–സാമ്പത്തിക മേഖലകളിൽപ്പോലും സാങ്കേതികത അതിശക്തമായി പിടിമുറുക്കുകയാണ്. ജനജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്താനും അഭിപ്രായ രൂപീകരണത്തിനുമെല്ലാം ടെക്‌നോളജി നിര്‍ണായക പങ്കു വഹിക്കുന്നു. മാറുന്ന ആ പുതു ഇന്ത്യയെ അവതരിപ്പിക്കുകയാണ് മലയാള മനോരമ സീനിയർ സബ്‌എഡിറ്റർ ജിക്കു വർഗീസ് ജേക്കബ് Technology holds a firm grip in the socio-political and cultural spheres of Indian politics. Technology also supports opinion formation among people. Malayala Manorama Senior Sub-editor Jikku Varghese Jacob presents the tech voice of India in an interactive podcast named Delhi Hashtag.
    2024 Manorama Online
    Show More Show Less
activate_Holiday_promo_in_buybox_DT_T2
Episodes
  • സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പിടിവീഴുമോ? കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ത്?
    Jun 10 2022

    പ്രസിദ്ധീകരിച്ച് 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയം പിൻവലിച്ച ആ കരട് ഭേദഗതി 5 ദിവസത്തിനു ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇതുവഴി എന്താണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്? സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് തടസ്സമാകുമോ, അതേ പുതിയ ചട്ടം കമ്പനികളുടെ അനാവശ്യമായ അപ്രമാദിത്വം തകർക്കുമോ? വിലയിരുത്തുകയാണ് 'ഡൽഹി ഹാഷ്ടാഗ്' പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്

    See omnystudio.com/listener for privacy information.

    Show More Show Less
    11 mins
  • ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?
    May 30 2022

    ഇ–കൊമേഴ്സ് രംഗത്തെ 'യുപിഐ മാസ്ടർസ്ട്രോക്ക്' എന്നു വിശേഷിപ്പിക്കുന്ന സർക്കാരിന്റെ ബദൽ പ്ലാറ്റ്ഫോമായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) വന്നാൽ എന്ത് സംഭവിക്കും? നിലവിലുള്ള വമ്പൻ കമ്പനികളും ഒഎൻഡിസിയുടെ ഭാഗമാകുമോ? വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം കേരളത്തിന് ഒഎൻഡിസിയിലെ സാധ്യതകൾ പരിചയപ്പെടുത്തി ഒഎൻഡിസി സിഇഒ തമ്പി കോശിയും പൈലറ്റ് പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ച് സെല്ലർആപ് സിഇഒ ദിലീപ് വാമനനും.

    ONDC (Open Network for Digital Commerce) is an alternative platform for E-Commerce, planned by the central government. What will happen if it becomes a reality? Will the big companies join it? Malayala Manorama Senior Reporter Jikku Varghese Jacob examines in his latest podcast, Delhi Hashtag.

    See omnystudio.com/listener for privacy information.

    Show More Show Less
    19 mins
  • വിപിഎൻ വിലക്കുമോ ഇന്ത്യ?
    May 17 2022

    വിപിഎൻ അഥവ വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കിനു മേൽ പിടിമുറുക്കണമെന്ന ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിപിഎൻ നിരോധിക്കണമെന്നു ശുപാർശ ചെയ്തത് 2021ലെ പാർലമെന്ററി സ്ഥിരം സമിതിയാണ്. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ഇന്ത്യയിൽ വിപിഎൻ സേവനം നൽകുന്ന എല്ലാ കമ്പനികളും അവരുടെ ഉപഭോക്താക്കളുടെയും സകല വിവരങ്ങളും 5 വർഷം സൂക്ഷിക്കണം. പാലിച്ചില്ലെങ്കിൽ ഒരു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ നൽകേണ്ടി വരാം. അനോണിമിറ്റി ഉറപ്പാക്കുകയും ട്രാക്കിങ് ഒഴിവാക്കുകയുമാണ് വിപിഎൻ സേവനത്തിന്റെ ലക്ഷ്യം തന്നെ. എന്നാൽ ഈ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് കേന്ദ്രനീക്കമെന്നാണ് വിമർശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിപിഎൻ സേവനത്തിന്റെ ഭാവി വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം അതിഥിയായി പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനി സിമാന്റെടെക്കിന്റെ മുൻ ചീഫ് ടെക്നോളജി ഓഫിസറും ഫോർസ്കൗട്ട് ടെക്നോളജീസിന്റെ വൈസ് പ്രസിഡന്റുമായ സുനിൽ വർക്കിയും ചേരുന്നു.

    See omnystudio.com/listener for privacy information.

    Show More Show Less
    15 mins

What listeners say about Delhi Hashtag

Average customer ratings

Reviews - Please select the tabs below to change the source of reviews.